വിവരാവകാശ നിയമം, 2005
സര്ക്കാരിന്റെ ദൈനംദിന പ്രവര്ത്തനങ്ങളില് സുതാര്യതയും കാര്യക്ഷമതയും ഉറപ്പു വരുത്തുക, അഴിമതി തടയുക ജനാധിപത്യത്തെ കൂടുതല് ഫലവത്താക്കുക, പൗരന്മാരെ ശാക്തീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് വിവരാവകാശനിയമം-2005 നിലവില് വരുന്നത്. ഭരണരസംവിധാനത്തിന്റെ കടമകളെക്കുറിച്ച് ഭരിക്കപ്പെടുന്ന പൊതുജനങ്ങളില് അവബോധം വളര്ത്തുന്നതിനും, സര്ക്കാര് സംവിധാനങ്ങളെ കാര്യഗൗരവത്തോടെ സമീപിക്കാന് പൗരന്മാരെ പ്രാപ്തരാക്കുന്നതിനും ഉപകരിക്കുന്ന വിധം വിവരങ്ങള് ലഭ്യമാക്കാന് ഉദ്ദേശിച്ചുള്ളതാണ് ഈ നിയമം. സാധാരണക്കാര്ക്ക് സര്ക്കാരിന്റെ പ്രവര്ത്തനങ്ങളെക്കുറിച്ചുള്ള അറിവ് ലഭ്യമാക്കുന്ന കാര്യത്തില് വിവരാവകാശനിയമം വലിയൊരു ചുവടുവയ്പ്പ് തന്നെയാണ്.
വിവരാവകാശ നിയമപ്രകാരം നിയമിച്ച ഉദ്യോഗസ്ഥര്
മുഖ്യമന്ത്രിയുടെ കാര്യാലയം
സ്റ്റേറ്റ് പബ്ലിക് ഇന്ഫര്മേഷന് ഓഫീസര്
പി. ഗോപന്
മുഖ്യമന്ത്രിയുടെ അഡീഷണല് പ്രൈവറ്റ് സെക്രട്ടറി
ഒന്നാം അപ്പീല് അധികാരി
അഡ്വ. എ. രാജശേഖരന് നായര്
മുഖ്യമന്ത്രിയുടെ സ്പെഷ്യല് പ്രൈവറ്റ് സെക്രട്ടറി
വിലാസം
3-ാം നില, നോര്ത്ത് ബ്ലോക്ക്,
ഗവ. സെക്രട്ടേറിയറ്റ്,
തിരുവനന്തപുരം
മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടർ സെൽ
സ്റ്റേറ്റ് പബ്ലിക് ഇന്ഫര്മേഷന് ഓഫീസർമാർ
ദീപേഷ് കെ. കെ.
സെക്ഷൻ ഓഫീസർ
ആശിക് ദാസ്
സെക്ഷൻ ഓഫീസർ
ഒന്നാം അപ്പീല് അധികാരി
രാജീവ് മാത്യു
അണ്ടർ സെക്രട്ടറി
വിലാസം
മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടർ സെൽ,
നാലാം നില, നോർത്ത് ബ്ലോക്ക്,
ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം.
മുഖ്യമന്ത്രിയുടെ ഓഫീസിലും മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടര് സെല്ലിലും ലഭിച്ച വിവരാവകാശ അപേക്ഷകളുടെ വിവരങ്ങള്
മുഖ്യമന്ത്രിയുടെ ഓഫീസില് ലഭിച്ചവ | മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടര് സെല്ലില് ലഭിച്ചവ | |||
വര്ഷം | വിവരാവകാശ അപേക്ഷകളുടെ എണ്ണം | ഒന്നാം അപ്പീല് സ്വീകരിച്ച എണ്ണം | വിവരാവകാശ അപേക്ഷകളുടെ എണ്ണം | ഒന്നാം അപ്പീല് സ്വീകരിച്ച എണ്ണം |
2016 | 61 | 7 | 292 | 11 |
2017 | 78 | 8 | 671 | 50 |
2018 | 123 | 10 | 718 | 62 |
2019 | 39 | 4 | 664 | 51 |
2020 | 34 | 1 | 674 | 63 |
2021 | 34 | 0 | 706 | 55 |
2022 | 34 | 1 | 673 | 49 |
2023 | 21 | 1 | 545 | 53 |
വിവരാവകാശ രേഖകള്
ക്രമ നം | രേഖ |
1 | വിവരാവകാശ നിയമം |
2 | കൈപുസ്തകം (190 MB) |