സഹായം
1076
പരാതി സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥിരമായി ചോദിക്കുന്ന ചോദ്യങ്ങള്‍
cmo.kerala.gov.in എന്ന വെബ് പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും മുഖ്യമന്ത്രിയ്ക്ക് പരാതി സമര്‍പ്പിക്കാനാകും. ഇതിന് പുറമെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ഓണ്‍ലൈനായും, തപാല്‍ വഴിയും, സെക്രട്ടേറിയറ്റിലെ സാന്ത്വന കേന്ദ്രം വഴി നേരിട്ട് പരാതി സമര്‍പ്പിക്കാവുന്നതാണ്.
കേരള മുഖ്യമന്ത്രി, റൂം നമ്പര്‍ 141, നാലാം നില, നോര്‍ത്ത് ബ്ലോക്ക്, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം – 695 001
cmo.kerala.gov.in
നിലവിലില്ല
ഇല്ല
പരാതി രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞാല്‍ പിന്നീട് മാറ്റങ്ങള്‍ വരുത്തുവാന്‍ കഴിയില്ല.
പരാതി പരിശോധിച്ച്, തീര്‍പ്പ് കല്പിക്കുന്നതിന് രണ്ടാഴ്ചയാണ് നിശ്ചയിച്ചിട്ടുളളത്. എന്നാല്‍ കൂടുതല്‍ നടപടി ക്രമങ്ങള്‍ ആവശ്യമായി വരുന്ന പരാതികള്‍ തീര്‍പ്പാക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമായി വന്നേക്കാം.
പരാതി സ്വീകരിക്കുന്നത് മുതല്‍ പരാതി തീര്‍പ്പാക്കുന്നത് വരെ പരാതിയുടെ ഓരോ നീക്കം സംബന്ധിച്ച വിവരം പരാതി നല്‍കിയ ആളിന്റെ മൊബൈല്‍ നമ്പറിലേക്ക് (മൊബൈല്‍ നമ്പര്‍ പരാതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍) സന്ദേശമായി ലഭിക്കുന്നതാണ്. cmo.kerala.gov.in എന്ന വെബ് പോര്‍ട്ടലില്‍ നിന്ന് ഡോക്കറ്റ് നമ്പറും രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ നമ്പറും നല്‍കി ഓണ്‍ലൈനായി പരാതിയുടെ തല്‍സ്ഥിതി അറിയാവുന്നതാണ്. ഇതിന് പുറമെ മുഖ്യമന്ത്രിയുടെ പൊതുജന പരാതിപരിഹാര സംവിധാനത്തിന്റെ ടോള്‍ ഫ്രീ നമ്പറായ 1076 ല്‍ വിളിച്ചും തല്‍സ്ഥിതി അറിയാവുന്നതാണ്.
1076 എന്ന ടോള്‍ ഫ്രീ നമ്പറിലൂടെ ഓഫീസ് പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10.15 മുതല്‍ വൈകുന്നേരം 5.15 വരെ ബന്ധപ്പെടാവുന്നതാണ്. ഓഫീസ് സമയങ്ങളില്‍ നേരിട്ടും സാന്ത്വന കേന്ദ്രത്തില്‍ എത്താവുന്നതാണ്.
പരാതികള്‍ സമയബന്ധിതമായി പരിശോധിച്ച് തീര്‍പ്പാക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് സാന്ത്വന കേന്ദ്രത്തിലെ 1076 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചറിയിച്ചാല്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നു.
പരാതിയില്‍ ആക്ഷേപം ഉന്നയിക്കപ്പെടുന്ന ഉദ്യോഗസ്ഥനോ സ്ഥാപനമോ യാതൊരു കാരണവശാലും തങ്ങളെ സംബന്ധിക്കുന്ന പരാതിയിന്‍മേല്‍ അന്വേഷണം നടത്തുന്ന സാഹചര്യം ഉണ്ടാകാറില്ല. എന്നിരുന്നാലും അത്തരം സാഹചര്യം മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിന്റെ ടോള്‍ ഫ്രീ നമ്പറായ 1076 ല്‍ അറിയിച്ചാല്‍ സത്വര നടപടി സ്വീകരിക്കും.
പരാതി കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിന്റെ ടോള്‍ ഫ്രീ നമ്പറായ 1076 ല്‍ അറിയിച്ചാല്‍ സത്വര നടപടി സ്വീകരിക്കും.
പരാതിയുടെ ഓരോ നീക്കവും പരാതി നല്‍കിയ ആളിനെ അറിയിക്കുന്നതിനോടൊപ്പം തന്നെ തീര്‍പ്പാക്കുമ്പോള്‍ സ്വീകരിച്ച നടപടി ഉള്‍ക്കൊള്ളിച്ചുകൊണ്ടുളള വ്യക്തമായ മറുപടിയും ലഭ്യമാക്കും. തപാലിലൂടെയും, പരാതിയില്‍ ഇ-മെയില്‍ വിലാസം ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഇ-മെയിലിലൂടെയും മറുപടി ലഭ്യമാക്കും.
പരാതി തീര്‍പ്പാക്കുന്ന സമയത്തുതന്നെ പരാതിക്കാര്‍ക്ക് പരാതി തീര്‍പ്പാക്കിയത് സംബന്ധിച്ചും മറുപടി ലഭ്യമാക്കിയത് സംബന്ധിച്ചും SMS ലൂടെ അറിയിപ്പ് ലഭിക്കും. പരാതിയില്‍ ഇ-മെയില്‍ വിലാസം ലഭ്യമാക്കിയിട്ടുണ്ടെങ്കില്‍ തല്‍സമയം തന്നെ മറുപടി ഇ-മെയിലില്‍ ലഭിക്കും. ഇ-മെയില്‍ വിലാസം ലഭ്യമല്ലായെങ്കില്‍ തപാലിലൂടെയാണ് മറുപടി നല്‍കുന്നത്. തപാലിലൂടെ മറുപടി ലഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ കൂടി എടുത്തേക്കാം. ഒരാഴ്ചയ്ക്ക് ശേഷവും മറുപടി ലഭിക്കാത്ത സാഹചര്യമുണ്ടെങ്കില്‍ പരാതി തീര്‍പ്പാക്കിയ ഓഫീസിലെ ചാര്‍ജ്ജ് ഓഫീസറുടേയോ മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിന്റെയോ ശ്രദ്ധയില്‍പ്പെടുത്താവുന്നതാണ്.
പരാതിയിന്‍മേല്‍ കൈക്കൊണ്ട നടപടിയില്‍ അതൃപ്തിയുളളപക്ഷം അക്കാര്യങ്ങളും, മുന്‍ പരാതിയുടെ ഡോക്കറ്റ് നമ്പറും ഉള്‍ക്കൊളളിച്ച് വ്യക്തമായ മറ്റൊരു പരാതി സമര്‍പ്പിക്കാവുന്നതാണ്.
കഴിയും. രാജ്യത്തിനുളളില്‍ നിന്നാണെങ്കില്‍ 0471 എന്ന കോഡ് നമ്പര്‍ കൂടി ചേര്‍ത്ത് 1076 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിക്കാവുന്നതാണ്. ഗള്‍ഫ് നാടുകളില്‍ നിന്ന് വിളിക്കുമ്പോള്‍ 91471 എന്ന കോഡുകൂടി ചേര്‍ത്ത് വിളിക്കേണ്ടതാണ്.
സഹായകരമായ രേഖകള്‍
ക്രമ നം. | സഹായകരമായ രേഖ |
1 | യുസര്‍ മാന്വല്‍ |
2 | സ്ഥിരമായി ചോദിക്കുന്ന ചോദ്യങ്ങള്‍ |